ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം സ്ഥലനാമം: തച്ചോളി ഒതേനനുമായി ഏറ്റുമുട്ടിയ വെള്ളൻ എന്ന വീരയോദ്ധാവിന്റെ നാടാണ് തിരുവള്ളൂർ. 'തിരു' എന്ന ദ്രാവിഡപദം ചേർത്തുള്ള 'തിരുവള്ളൻ ഊര്' (വെള്ളന്റെ ഊര്) ലോപിച്ചാണ് തിരുവള്ളൂർ ഉണ്ടായത്. മറ്റൊരു ഐതിഹ്യം: വയനാടൻ മലയിറങ്ങി വന്ന ഗൗഡ സമൂഹം തമ്പടിച്ച ഊര് ആദ്യം 'ഗൗഡന്നൂര്' എന്നും പിന്നീട് 'തോടന്നൂര്‍' എന്നും അറിയപ്പെട്ടു. ഈ വംശപരമ്പരയിലെ പ്രമുഖനായ 'തിരുവള്ളുവർ' സ്ഥിരതാമസം തുടങ്ങിയ പ്രദേശമാണ് തിരുവള്ളൂർ ആയതെന്നും പറയപ്പെടുന്നു. ഗൗഡർ നടയാണ് ഇന്നത്തെ 'കവുന്തൻ നട'. ആരാധനാലയങ്ങൾ: ആദ്യത്തെ ഹൈന്ദവ ആരാധനാലയം തിരുവള്ളൂർ ശിവക്ഷേത്രവും മുസ്ലീം ആരാധനാലയം കണ്ണമ്പത്തുകര പള്ളിയുമാണ്. പ്രമുഖ വ്യക്തികൾ: വടക്കൻ പാട്ടിലെ കപ്പള്ളി പാലാട്ട് കോമൻ ജനിച്ചത് ചെമ്മരത്തൂരിലാണെന്ന് വിശ്വസിക്കപ്പെടുന്നു. സമരങ്ങൾ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കള്ളുഷാപ്പ് പിക്കറ്റിംഗ്, തിരുവള്ളൂർ സബ് രജിസ്ട്രാർ ആപ്പീസ്...
കൂടുതൽ വായിക്കുക