പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കു

എൽ വി രാമകൃഷ്ണൻ

പ്രസിഡൻ്റ്

സബിത മണക്കുനി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഗോപീനാരായണൻ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നിഷില കോരപ്പാണ്ടി

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റഫീഖ് മലയിൽ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

സജിത്ത് കുമാർ എം.കെ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പൊതുവിവരങ്ങള്‍ 

ജില്ല : കോഴിക്കോട് 

ബ്ലോക്ക് : തോടന്നൂർ 

വിസ്തീര്‍ണ്ണം : 27.58 ച.കി.മീ 

വാര്‍ഡുകളുടെ എണ്ണം : 20 

ജനസംഖ്യ : 30562 

പുരുഷന്‍മാര്‍ : 14967 

സ്ത്രീകള്‍ : 15595 

ജനസാന്ദ്രത : 1108 

സ്ത്രീ : പുരുഷ അനുപാതം : 1042 

മൊത്തം സാക്ഷരത : 87.17 

സാക്ഷരത (പുരുഷന്‍മാര്‍) : 92.81 

സാക്ഷരത (സ്ത്രീകള്‍) : 81.82

K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

ചരിത്രം സ്ഥലനാമം: തച്ചോളി ഒതേനനുമായി ഏറ്റുമുട്ടിയ വെള്ളൻ എന്ന വീരയോദ്ധാവിന്റെ നാടാണ് തിരുവള്ളൂർ. 'തിരു' എന്ന ദ്രാവിഡപദം ചേർത്തുള്ള 'തിരുവള്ളൻ ഊര്' (വെള്ളന്റെ ഊര്) ലോപിച്ചാണ് തിരുവള്ളൂർ ഉണ്ടായത്. മറ്റൊരു ഐതിഹ്യം: വയനാടൻ മലയിറങ്ങി വന്ന ഗൗഡ സമൂഹം തമ്പടിച്ച ഊര് ആദ്യം 'ഗൗഡന്നൂര്' എന്നും പിന്നീട് 'തോടന്നൂര്' എന്നും അറിയപ്പെട്ടു. ഈ വംശപരമ്പരയിലെ പ്രമുഖനായ 'തിരുവള്ളുവർ' സ്ഥിരതാമസം തുടങ്ങിയ പ്രദേശമാണ് തിരുവള്ളൂർ ആയതെന്നും പറയപ്പെടുന്നു. ഗൗഡർ നടയാണ് ഇന്നത്തെ 'കവുന്തൻ നട'. ആരാധനാലയങ്ങൾ: ആദ്യത്തെ ഹൈന്ദവ ആരാധനാലയം തിരുവള്ളൂർ ശിവക്ഷേത്രവും മുസ്ലീം ആരാധനാലയം കണ്ണമ്പത്തുകര പള്ളിയുമാണ്. പ്രമുഖ വ്യക്തികൾ: വടക്കൻ പാട്ടിലെ കപ്പള്ളി പാലാട്ട് കോമൻ ജനിച്ചത് ചെമ്മരത്തൂരിലാണെന്ന് വിശ്വസിക്കപ്പെടുന്നു. സമരങ്ങൾ: ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കള്ളുഷാപ്പ് പിക്കറ്റിംഗ്, തിരുവള്ളൂർ സബ് രജിസ്ട്രാർ ആപ്പീസ്...

കൂടുതൽ വായിക്കുക